കടുത്തുരുത്തി> കടുത്തുരുത്തി പാലകരയില്‍ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബുള്ളറ്റ് യാത്രികനായ ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ അധ്യാപകന് തലയോലപറമ്പ് കാര്‍ത്തികയില്‍ അനന്തു ഗോപി (28), സ്കൂട്ടര്‍ യാത്രികനായ മുട്ടുചിറ മൈലാടുംപാറ പേട്ടയില്‍ അമല്‍ ജോസഫ്(23) എന്നിവരാണ് മരിച്ചത്.
തിങ്കള്‍ രാവിലെ 9.30 ഓടെയാണ് അപകടം.അനന്ദു ഓടിച്ചിരുന്ന ബുള്ളറ്റില്‍ മൂന്നുപേര്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറിന്റെ അമിത വേഗത കണ്ട് അനന്ദു ബുള്ളറ്റ് റോഡ് സൈഡില്‍ ചേര്‍ത്ത് നിര്‍ത്തിയെങ്കിലും സ്കൂട്ടര്‍ ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികരായ മുട്ടുചിറ ചാത്തംകുന്ന് കണ്ണമുണ്ടയില്‍ രഞ്ജിത്ത് രാജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിസാരമായി പരിക്കേറ്റ മുട്ടുചിറ മാളിയേക്കല്‍ ജോബി ജോസിനെ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടുത്തുരുത്തി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.