തിരുവനന്തപുരം > വിശപ്പ് രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് ഓരോ പൗരനും ഭക്ഷ്യകിറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. അയ്യങ്കാളി ഹാളിൽനടന്ന സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റത്തിന്റെ നാളുകളിൽജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും വിപണി ഇടപെടൽ നല്ല രീതിയിൽ നടത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും 9700 കോടിയിലധികം രൂപ വിലക്കയറ്റം പിടിച്ചു നിർത്താനായി വിനിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ വെള്ള കാർഡുടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും.