കണ്ണൂർ > മട്ടന്നൂര് നഗരസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ഇടതുവിരുദ്ധ മഴവില് സഖ്യത്തിനേറ്റ തിരിച്ചടിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്. ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതിനാലാണ് യുഡിഎഫിന് സീറ്റുകള് വര്ധിച്ചതെന്നും എം വി ജയരാജന് വ്യക്തമാക്കി.
മട്ടന്നൂർ നഗരസഭയുടെ ആറാമത് ഭരണസമിതി തെരഞ്ഞെടുപ്പിലും എൽ ഡിഎഫിന് വിജയം. 35 വാർഡിൽ 21 വാർഡിലും ജയിച്ചാണ് എൽഡിഎഫ് ഭരണത്തുടർച്ച നേടിയത്. എൽഡിഎഫിൽ സിപിഐ എം 18, സിപിഐയും ഐഎൻഎല്ലും ഓരോ സീറ്റും നേടി. യുഡിഎഫിൽ കോൺഗ്രസ് ഒമ്പതും മുസ്ലിം ലീഗിന് അഞ്ചും സീറ്റ് ലഭിച്ചു. ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ചില സീറ്റുകളിൽ ബിജെപി മൂന്നാം സ്ഥാനത്തായി.
വാർഡും വിജയികളും
1. മണ്ണൂർ – പി രാഘവൻ (കോൺ)
2. പൊറോറ – കെ പ്രിയ (കോൺ)
3. ഏളന്നൂർ – കെ അഭിനേഷ് (കോൺ)
4. കീച്ചേരി- ഒ കെ സ്നേഹ (സിപിഐ എം )
5. ആണിക്കരി – വി ഉമൈബ (മുസ്ലീം ലീഗ്)
6. കല്ലൂർ – കെ മജീദ് (സിപിഐ എം )
7. കളറോഡ് – പി പി അബ്ദുൾ ജലീൽ (മുസ്ലിം ലീഗ്)
8. മുണ്ടയോട് – പി ശ്രീജ (സിപിഐ എം )
9. പെരുവയൽക്കരി – സി ശ്രീലത (സിപിഐ എം )
10. ബേരം – എം അഷറഫ് (മുസ്ലിം ലീഗ്)
11. കായലൂർ – ഇ ശ്രീജേഷ് (സിപിഐ എം )
12. കോളാരി – പി അനിത (സിപിഐ എം )
13. പരിയാരം -ടി കെ സിജിൽ (സിപിഐ എം )
14. അയ്യല്ലൂർ – കെ ശ്രീന (സിപിഐ എം )
15. ഇടവേലിക്കൽ- കെ രജത (സിപിഐ എം )
16. പഴശ്ശി_ പി ശ്രീനാഥ് (സിപിഐ എം )
17. ഉരുവച്ചാൽ – കെ കെ അഭിമന്യു (സിപിഐ എം)
18. കരേറ്റ- പി പ്രസീന (സിപിഐ)
19. കുഴിക്കൽ- എം ഷീബ (സിപിഐ എം )
20. കയനി- എം രഞ്ജിത്ത് (സിപിഐ എം )
21. പെരിഞ്ചേരി- മിനി രാമകൃഷ്ണൻ (കോൺ)
22. ദേവർകാട് – ഒ പ്രീത (സിപിഐ എം)
23. കാര- പി പ്രമിജ (സിപിഐ എം )
24. നെല്ലൂന്നി – എൻ ഷാജിത്ത് (സിപിഐ എം)
25. ഇല്ലംഭാഗം – പി രജിന (കോൺ)
26. മലയ്ക്ക് താഴെ – വി എം സീമ (സിപിഐ എം )
27. എയർപോർട്ട്- പി കെ നിഷ (സിപിഐ എം )
28. മട്ടന്നൂർ – ടി സുജിത (കോൺ)
29. ടൗൺ – കെ വി പ്രശാന്ത് (കോൺ)
30. പാലോട്ടു പള്ളി – പി പ്രജില (മുസ്ലിംലീഗ്)
31. മിനി നഗർ – വി എൻ മുഹമ്മദ് (മുസ്ലിംലീഗ്)
32. ഉത്തിയൂർ- വി കെ സുഗതൻ (സിപിഐ എം )
33. മരുതായി – സി അജിത്ത്കുമാർ (കോൺ)
34. മേറ്റടി – സി അനിത (കോൺ)
35. നാലാങ്കേരി – സി പി വാഹിദ (ഐഎൻഎൽ).