പേരാമ്പ്ര> തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. കൂത്താളി
രണ്ടേ ആറിലെ പുതിയെടുത്ത് ചന്ദ്രിക (56) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ഇവർക്ക് തെരുവുനായയുടെ കടിയേറ്റത്. നായയെ തല്ലിക്കൊന്നശേഷം വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ നടത്തിയ പരിശോധനയിൽ നായക്ക് പേ ബാധയുള്ളതായി തെളിഞ്ഞിരുന്നു.
മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: കുമാരൻ. മക്കൾ: ജയേഷ് കുമാർ (സിപിഐ എം രണ്ടേ ആറ് ബ്രാഞ്ച് അംഗം), ജിതേഷ് (പൊലീസ് ഡോഗ് സ്ക്വാഡ്, പയ്യോളി), ജിനോയ് (സിവിൽ പൊലീസ് ഓഫീസർ ചേവായൂർ സ്റ്റേഷൻ). മരുമക്കൾ : ജിജി (കൂത്താളി), നിത്യ (കാവുന്തറ), ഇന്ദു (വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട്). സഹോദരങ്ങൾ: ബാലൻ, കുമാരൻ, ദാമോദരൻ, സൗമിനി, ഗീത.