തിരുവനന്തപുരം
കേരള പിഎസ്സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. തിരുവനന്തപുരം എ കെ ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ സെബാസ്റ്റ്യൻ അധ്യക്ഷനായി. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് എൻ ടി ശിവരാജൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി ശ്രീകുമാർ, പിഎസ്സി എൽഡേഴ്സ് ഫോറം മുൻ ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എസ് നഹാസ് രക്തസാക്ഷി പ്രമേയവും എം ആർ രവിലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ബി ജയകുമാർ സ്വാഗതവും സംസ്ഥാന സെക്രട്ടറി ബി ബിജു നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം പിഎസ്സി ചെയർമാൻ എം കെ സക്കീർ ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ സെബാസ്റ്റ്യൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രശാന്ത്കുമാർ, സി സി ഷെറീന, പി രാജേന്ദ്രപ്രസാദ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. മുൻ ജനറൽ സെക്രട്ടറി ജെ എസ് രാജേഷ്, വി കെ രാജു തുടങ്ങിയവർ സംസാരിച്ചു.
ഞായർ രാവിലെ ഒമ്പതിന് പട്ടം പിഎസ്സി പരീക്ഷാ ഹാളിലാണ് സമ്മേളനം. ‘തകരുന്ന ബഹുസ്വരതയും വളരുന്ന മതരാഷ്ട്ര വാദവും’ സെമിനാർ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. ഡോ. എ രാജാ ഹരിപ്രസാദ് വിഷയം അവതരിപ്പിക്കും. ‘തൊഴിലും സ്ഥാപനവും’ വിഷയത്തിൽ ചർച്ചയും നടക്കും.