ന്യൂയോര്‍ക്ക്
അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന സല്മാന് റുഷ്ദിക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാംസ്കാരിക പ്രവര്‍ത്തകരും സുഹൃത്തുക്കളും. മാന്‍ഹട്ടനിലെ ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലേക്ക് പ്ലക്കാര്‍ഡുകളുമായി റാലി നടത്തി. റുഷ്ദി പ്രസിഡന്റായിരുന്ന പെന്‍ അമേരിക്ക, പെന്ഗ്വിന് റാന്‍ഡം ഹൗസ്, ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറി, ഹൗസ് ഓഫ് സ്പീക്ക് ഈസി എന്നിവയുടെ നേതൃത്വത്തിലാണ് ‘സല്‍മാനൊപ്പം നില്ക്കു; എഴുതാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കൂ’ എന്ന കൂട്ടായ്മ നടത്തിയത്. എഴുത്തുകാരായ ടിന ബ്രൗണ്‍, കിരണ്‍ ദേശായ്, ആസിഫ് മാണ്ഡവി, റെജിനള്‍ഡ് ഡോണ്‍ ബെറ്റ്സ് തുടങ്ങിയവര്‍ റുഷ്ദിയുടെ പ്രശസ്ത കൃതികള്‍ വായിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.