സിംല> ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും പതിനാലു പേര് മരിച്ചതായി സംശയം.ജില്ലയിലെ ഒട്ടേറെ റോഡുകള്‍ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചുപോയി. റെയില്‍വേ പാലം തകര്‍ന്നു വീണു. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
സമീപ ജില്ലകളിലും കനത്ത മഴയില്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗതാഗത സംവിധാനവും ആശയ വിനിയമ സൗകര്യങ്ങളും താറുമാറായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല