കൊച്ചി : പതിവു രീതിയിൽ നിന്നും മാറി ഒരു പുതിയ സിനിമയുടെ പ്രഖ്യാപനം ചിങ്ങം ഒനിന് വൈകുന്നേരം കോഴിക്കോട് ഗോകുലം ഗലേ റിയാ മാളിൽ അരങ്ങേറി.കോഴിക്കോട്ടെ ചലച്ചിത്ര പ്രേമികൾക്ക് ആവേശം പകർന്നു കൊണ്ടുള്ള ഹൃദ്യമായ ഒരു സായം സന്ധ്യയായിരുന്നു.
മലയാളത്തിലെ ഏറ്റം മികച്ച ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന *ബ്രൂസ് ലി എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനമാണ് തിങ്ങിനിറഞ്ഞപ്രേക്ഷകരുടെ നീണ്ടകര ലോഷങ്ങൾക്കിടയിൽ നടന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ പുലി മുരുകൻ്റെ അണിയറ ശിൽപികളായ വൈശാഖും -ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും.
പാൻ ഇന്ത്യൻ സിനിമയായി വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ യുവനായകൻ ഉണ്ണി മുകുന്ദനാണ് ബ്രൂസ് ലി എന്ന ടൈറ്റിൽ കഥാപാത്രമാകുന്നത്. കൊണ്ട് മുൻ നിരയിലേക്കു കടന്നു വരുന്നത്. കോഴിക്കോട്ടു നടന്ന ചടങ്ങിൽ ഗോകുലം മൂവി സ് ഉടമ ഗോകുലം ഗോപാലനാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.
എന്നും മികച്ച സിനിമകൾ നിർമ്മിക്കുകയെന്നതാണ് ഗോകുലം മൂവീസ് ലക്ഷ്യമിടുന്നതെന്ന് ഗോകുലം ഗോപാലൻ മുളകുപാടം ഫിലിംസുമായി സഹകരിച്ച് നിർമ്മിക്കുന്ന. l ഒറ്റക്കൊമ്പൻ ‘എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനവും ഈ ചടങ്ങിൽ വച്ച് ഗോകുലം ഗോപാലൻ നടത്തി. ടോമിച്ചൻ മുളകുപാടം, ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ ,പി .വി.ഗംഗാധരൻ, മുൻ മന്ത്രി സി.കെ.നാണു. ചലച്ചിത്ര താരങ്ങളായ ദുർഗാ കൃഷ്ണ ,ചാന്ദ്നി ശ്രീധർ എന്നിവരും ഉണ്ണി മുകുന്ദൻ, വൈശാഖ്, ഉദയ്കൃഷ്ണ, ബൈജു ഗോപാലൻ ,ഛായാഗ്രാഹകൻ ഷാജികുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്. EVERY ACTION HAS CONSEQUENCES എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. .ഉണ്ണി മുകുന്ദനെ നായകനാക്കി മല്ലു സിംഗ് എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് ഓർമ്മപ്പെടുത്തി. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ മാത്രമേ അഭിനയിക്കുന്നുള്ളു.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, ഛായാഗ്രഹണം.ഷാജികുമാർ.
കലാസംവിധാനം – ഷാജി നടുവിൽ മേക്കപ്പ്. ജിതേഷ് പൊയ്യ . കോസ്റ്റും – ഡിസൈൻ.-സുജിത് സുധാകർ . കോ- പ്രൊഡ്യൂസേർസ്.- ബൈജു ഗോപാലൻ – വി .സി .പ്രവീൺ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ മലയാളപ്പിറവിയായ നവംബർ മാസം ഒന്നാം തീയതി ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കും. മുംബൈ, പൂന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. വാഴൂർ ജോസ്. ഫോട്ടോ – പ്രേംലാൽ പട്ടാഴി .