കൊച്ചി > കേസുകൾ റദ്ദാക്കണമെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് കോടതി പറഞ്ഞു. കുറ്റപത്രം സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാം.