ചണ്ഡിഗഢ്> സ്കൂള്‍ പ്രിന്‍സിപ്പല്‍ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്തതിന്റെ പേരില്‍ ഹരിയാനയില്‍ പതിന്നാലുകാരന് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി.ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പലവട്ടം പ്രിന്‍സിപ്പല്‍ മര്‍ദിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.ആദംപുര്‍ ജില്ലയിലാണ് സംഭവം.
ഓഗസ്റ്റ് പത്തിനാണു കുട്ടി ഹിസാര്‍ ജില്ലയില്‍ പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ ചാടിയത്.കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.