ഇടുക്കി> മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള് മുറിക്കാന് അനുമതി നല്കണമെന്ന് തമിഴ്നാട്. മുല്ലപ്പെരിയാര് മേല്നോട്ട സമിതി യോഗത്തിലാണ് തമിഴ്നാട് വീണ്ടും ആവശ്യം ഉന്നയിച്ചത്. പതിനഞ്ച് മരങ്ങള് മുറിക്കാനുള്ള അനുമതി അടിയന്തിരമായി നല്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
അതേസമയം, മരം മുറിക്കാന് വനം വകുപ്പിന്റേത് ഉള്പ്പടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളം സമിതിയെ അറിയിച്ചു. അനുമതിക്ക് ആവശ്യമായ നടപടികള് സ്വീകരിക്കാന് മേല്നോട്ട സമിതി ഗുല്ഷന് രാജ് കേരളത്തോട് ആവശ്യപ്പെട്ടു.















