തിരുവനന്തപുരം
അഖിലേന്ത്യാ പൊലീസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണവുമായി ഒളിമ്പ്യൻ സജൻ പ്രകാശിന്റെ തുടക്കം. 200 മീറ്റർ വ്യക്തിഗത മെഡ്-ലെയിൽ കേരള പൊലീസ് റെക്കോഡോടെയാണ് സജൻ സ്വർണം നേടിയത് (2 മിനിറ്റ് 6.35 സെക്കൻഡ്). 50 മീറ്റർ ബട്ടർഫ്ളെെയിലും റെക്കോഡ് കുറിച്ചു (24.83 സെക്കൻഡ്). 4×50 മീറ്റർ മിക്സഡ് റിലേയിലും സജൻ ഉൾപ്പെട്ട ടീം സ്വർണം നേടി. പി ഗ്രീഷ്മ, എ അമൽ, ജോമി ജോർജ് എന്നിവരായിരുന്നു മറ്റംഗങ്ങൾ.
ആദ്യദിനത്തിൽ 62 പോയിന്റുമായി ബിഎസ്എഫാണ് മുന്നിൽ. 45 പോയിന്റുമായി കേരള പൊലീസ് രണ്ടാമതാണ്. പുരുഷ വിഭാഗത്തിൽ 30 പോയിന്റ്. വനിതകളിൽ 15ഉം.
മീറ്റിൽ ആദ്യ സ്വർണനേട്ടം കേരളത്തിനായിരുന്നു. 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ജോമി ജോർജ് സ്വർണം നേടി. 800 മീറ്റർ ഫ്രീസ്റ്റൈലിൽ കേരളത്തിന്റെ ആർ രാകേഷ് വെങ്കലം നേടി. 200 മീറ്റർ മെഡ്-ലെയിൽ എ അമൽ വെള്ളിയും നേടി.