Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘എന്തിനെൻ പ്രിയന്റെ 
ജീവനെടുത്തു’ ; വേദനയിൽ ഉരുകി ഐഷ

by News Desk
August 18, 2022
in KERALA
0
‘എന്തിനെൻ-പ്രിയന്റെ-
ജീവനെടുത്തു’-;-വേദനയിൽ-ഉരുകി-ഐഷ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്
“ഞങ്ങളുടെ വീടിന്റെ നെടുംതൂണിനെയാണ് വെട്ടിവീഴ്ത്തിയത്, എല്ലാവർക്കും നന്മ മാത്രം ചെയ്ത എന്റെ ഭർത്താവിനെ ഇഞ്ചിഞ്ചായാണ് കൊന്നത്. എന്തിനാണിത് ചെയ്തത്. ആർക്കുവേണ്ടി ഞങ്ങളുടെ പ്രിയപ്പെട്ടവനെ കൊലചെയ്തു.’_ കണ്ണീരിൽ മുങ്ങിയ ഐഷയുടെ വാക്കുകൾ മുറിയുകയാണ്. ആർഎസ്എസുകാർ ക്രൂരമായി കൊന്ന സിപിഐ എം നേതാവ് എസ് ഷാജഹാന്റെ ഭാര്യ ഐഷ, പ്രിയപ്പെട്ടവൻ എന്നെന്നേക്കുമായി നഷ്ടമായെന്ന സങ്കടത്തിൽ ഉള്ളുതകർന്നിരിക്കയാണ്. ‘‘ഈ ക്രൂരത ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. അവർക്ക് തക്കതായ ശിക്ഷ നൽകണം’–-നിറകണ്ണുകളോടെ ഐഷ പറഞ്ഞു.

ഭീഷണിയുള്ള കാര്യമൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. കേട്ടും കണ്ടുമൊക്കെ കുറച്ച് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. സമീപത്തെ ഒരു മരണവീട്ടിലേക്ക് പോകുമ്പോൾ പ്രതികൾ വഴിയിൽനിന്ന് മോശം കമന്റ് പറഞ്ഞിരുന്നു. ശത്രുക്കളെപ്പോലെയായിരുന്നു അവരുടെ നോട്ടം. അപ്പോഴേ മനസ്സിൽ ആധി കയറിയതാണ്. രണ്ടാഴ്ചമുമ്പ് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഇല്ലെങ്കിലും നിങ്ങൾ നന്നായി ജീവിക്കണമെന്ന് ഭർത്താവ് പറഞ്ഞു. അപ്പോൾ മുതൽ സമാധാനം നഷ്ടപ്പെട്ടു. ആഗസ്ത് 15ന് ഷാജഹാനെ കൊടി ഉയർത്താൻ അനുവദിക്കില്ലെന്ന് ഭീഷണിയുള്ളതായി അദ്ദേഹം ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് കേട്ടിരുന്നു. സൂക്ഷിക്കണമെന്ന് ബന്ധുവും സുഹൃത്തുമായ മുസ്തഫയും പറഞ്ഞു. എന്നാൽ അദ്ദേഹം വകവച്ചില്ല. അനീഷും ശബരീഷുമൊക്കെ ഭീഷണിപ്പെടുത്തിയതായി ഒരിക്കൽ പറഞ്ഞിരുന്നു. പൊലീസിൽ പരാതി കൊടുക്കാൻ പറഞ്ഞിട്ട് കേട്ടില്ല.

14-ന് ഞാനും മക്കളും കല്ലടിക്കോട്ടെ എന്റെ വീട്ടിലായിരുന്നു. ഭർത്താവ് നിർബന്ധിച്ചിട്ടാണ് ഒന്നര വർഷത്തിനുശേഷം വീട്ടിൽ പോയത്. എന്നാൽ പോയിട്ടും സമാധാനമുണ്ടായില്ല. വേഗം വീട്ടിലെത്തണം വൈകരുതെന്ന് ഫോണിലൂടെ പറഞ്ഞു. പിന്നെ രാത്രിയിൽ കേട്ടത് മരണവാർത്തയാണ്. മരിച്ചുവീണാലും പാർടിയെ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ മനുഷ്യനാണ്. ഞങ്ങൾക്ക് നീതി കിട്ടണം. ഒന്നിനും വകയില്ലാത്ത കുടുംബമാണ്. ജീവിതം ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല–-ഐഷയുടെ വാക്കുകളിലുണ്ട് താങ്ങാനാകാത്ത സങ്കടത്തിന്റെ കനലുകൾ.

“രാത്രി എട്ടേമുക്കാലോടെ ദോശ ചുട്ടുവയ്ക്ക് ഇപ്പോൾ വരാമെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. പിന്നെയെന്റെ മകന്റെ ജീവനില്ലാത്ത ദേഹമാണ് കാണാൻ സാധിച്ചത്’–ഉമ്മ സുലൈഖയുടെയും കണ്ണീരൊലിക്കുന്നു. “ദോശ ചുടുമ്പോഴാണ് ബഹളം കേട്ടത്. എന്റെ മകന്റെ ചോര ഊറ്റിയെടുത്തു. ഞങ്ങൾ ഇനിയെങ്ങനെ ജീവിക്കും– ‘ കണ്ണീരോടെയുള്ള ചോദ്യത്തിനൊന്നും പറയാനില്ലാതെ ഉള്ളുതകർന്നിരിക്കയാണ് നാട്ടുകാരും സഹപ്രവർത്തകരുമെല്ലാം.

Previous Post

ഷോക്കടിപ്പിക്കാൻ കേന്ദ്രസർക്കാർ ; എല്ലാമാസവും നിരക്ക്‌ കൂടും

Next Post

ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ : ചാമ്പ്യൻമാർ വിറച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡ്യൂറന്റ്‌-കപ്പ്‌-ഫുട്‌ബോൾ-:-ചാമ്പ്യൻമാർ-വിറച്ചു

ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ : ചാമ്പ്യൻമാർ വിറച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.