ന്യൂഡൽഹി > അലോപ്പതിക്ക് എതിരെ അടിസ്ഥാനരഹിത പ്രസ്താവനകൾ നടത്തി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കരുതെന്ന് യോഗാഭ്യാസി ബാബാരാംദേവിന് താക്കീത് നല്കി ഡൽഹി ഹൈക്കോടതി. ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ പ്രസ്താവന നടത്തുമ്പോൾ സംയമനം പുലർത്തണമെന്നും നിർദേശിച്ചു.
പതഞ്ജലിയുടെ കൊറോണിൽ മരുന്നിന്റെ പ്രചാരണത്തിനായി രാംദേവ് നടത്തിയ പരാമർശങ്ങൾക്ക് എതിരെ അലോപ്പതി ഡോക്ടർമാരുടെ സംഘടന നല്കിയ ഹർജിയിലാമ് ഇടപെടല്.















