തേഞ്ഞിപ്പലം
സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് അത്ലറ്റിക് മീറ്റിൽ ആദ്യദിനം 10 റെക്കോഡുകൾ. കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിലായിരുന്നു മത്സരങ്ങൾ.
സീനിയർ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ അരുൺ ബേബി (74.34 മീറ്റർ), 1500 മീറ്ററിൽ ആദർശ് ഗോപി (3: 55.49 സെ.), ലോങ്ജമ്പിൽ വൈ വിനോദ് കുമാർ (7.76 മീറ്റർ), വനിതാ വിഭാഗം 100 മീറ്ററിൽ എ പി ഷീൽഡ (12.00 സെ.), ഡിസ്കസ് ത്രോയിൽ സി പി തൗഫീറ (41.14 മീറ്റർ) എന്നിവർ റെക്കോഡിട്ടു. അണ്ടർ 20 ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ജിബിൻ തോമസ് (59.85 മീറ്റർ), പോൾവോൾട്ടിൽ ആനന്ദ് മനോജ് (4.60 മീറ്റർ), ലോങ്ജമ്പിൽ കെ മുഹമ്മദ് ആസിഫ് (7.55 മീറ്റർ), അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്ററിൽ ആഷ്-ലിൻ അലക്സാണ്ടർ (10.90) പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അഖില രാജു (43.73) എന്നിവരും മീറ്റ് റെക്കോഡിട്ടു.
ആദ്യദിനം 43 ഇനങ്ങൾ പൂർത്തിയായപ്പോൾ 145 പോയിന്റുമായി കോതമംഗലം എംഎ അത്-ലറ്റിക് അക്കാദമിയാണ് മുന്നിൽ.