തലശേരി > ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ പാഠപുസ്തകങ്ങളിൽനിന്ന് അപ്രത്യക്ഷരാവുകയും ബ്രിട്ടീഷുകാരോട് മാപ്പിരന്ന സവർക്കറെപ്പോലുള്ളവർ മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. എസ്എഫ്ഐ ദക്ഷിണേന്ത്യൻ ജാഥയുടെ സംസ്ഥാനതല പര്യടനം തലശേരി പുതിയ ബസ്സ്റ്റാൻഡിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ ഡൽഹി നഗരത്തിൽ വരച്ച ചിത്രങ്ങളിൽ ജവഹർലാൽ നെഹ്റുവിനെ കാണാനില്ല. വെള്ളക്കാർക്കെതിരെ സമരം നയിച്ച ടിപ്പു സുൽത്താനെ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി. ശ്രീനാരായണഗുരുവും പെരിയാറും ഉൾപ്പെടെ സമൂഹത്തിന് നന്മയുടെ വെളിച്ചം വിതറിയ പോരാളികളെ മാറ്റി ചരിത്രം തിരുത്തിയെഴുതുകയാണ് –- എ വിജയരാഘവൻ പറഞ്ഞു.