ബംഗളൂരു> സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സർക്കാർ നൽകിയ പത്രപരസ്യത്തിൽ നിന്നാണ് നെഹ്റു ഒഴിവാക്കിയത്. ആർഎസ്എസ് നേതാവ് വി ഡി സവർക്കറിന്റെ ചിത്രം പരസ്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായി പട്ടേൽ, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, ലാലാ ലജ്പത് റായി, ബാല ഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ, ഡോ ബി ആർ അംബേദ്കർ, ലാൽ ബഹദൂർ ശാസ്ത്രി, മൗലാനാ അബ്ദുൾ കലാം ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങൾക്കൊപ്പമാണ് ദേശീയ വിമോചനസമരത്തെ ഒറ്റുകൊടുത്ത, ബ്രിട്ടീഷുകാരുടെ കാൽക്കൽ വീണ് പലവട്ടം മാപ്പിരന്ന് ജയിൽ വിമോചിതനായ സവർക്കറിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്.
Nehru will survive such pettiness. CM Karnataka desperate to save his job knows what he has done is an insult to his father S.R. Bommai & his father’s 1st political guru M.N. Roy both great Nehru admirers, the latter being a friend as well. Pathetic this is. https://t.co/adpkSBVyoU
— Jairam Ramesh (@Jairam_Ramesh) August 14, 2022