ന്യൂഡൽഹി
വീട്ടിൽ ത്രിവർണപതാക ഉയർത്താത്ത കുടുംബങ്ങളുടെ ചിത്രമെടുത്ത് അയച്ചുതരണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര ഭട്ട്.
പതാക ഉയർത്താത്തവർ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും ഭട്ട് പറഞ്ഞു. ബുധനാഴ്ച സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഹൽദ്വാനിയില്‍ സംസാരിക്കെയാണ് മഹേന്ദ്ര ഭട്ടിന്റെ ഭീഷണി. പ്രസ്താവന വിവാദമായതോടെ വിമർശം ശക്തമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കിയതാണെന്ന് ഭട്ട് ന്യായീകരിച്ചു.