കൊച്ചി> മതനിരപേക്ഷ രാജ്യമായ ഇന്ത്യയില് മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവര് പ്രോത്സാഹനം അര്ഹിക്കുന്നുണ്ടെന്ന് കേരള ഹൈക്കോടതി. കോളേജ് പ്രവേശനത്തിനായി മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്ത വിദ്യാര്തഥികള് നല്കിയ ഹര്ജി പരിക്കണിക്കവെയാണ് ജസ്റ്റീസ് വി ജി അരുണിന്റെ നിരീക്ഷണം.
ഒരു മതത്തിലും ചേരില്ല എന്നത് ഒരു കൂട്ടം വ്യക്തികളുടെ ബോധപൂര്വമായ തീരുമാനമാണ്. ഒരു പ്രത്യേക സമുദായത്തില്പ്പെട്ടവരായി മുദ്രകുത്തപ്പെടാന് അവര് ആഗ്രഹിക്കുന്നില്ല. മതമില്ലാത്ത ജീവതം തെരഞ്ഞെടുത്തതിനാല് അവര്ക്ക് പാരിതോഷികം നല്കണമെന്ന് കരുതുന്നു- ജസ്റ്റീസ് വി ജി അരുണ് പറഞ്ഞു.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്ന ഇഡബ്ല്യുഎസ് (എക്കണോമിക്കലി വീക്കർ സെക്ഷൻസ്) സംവരണം കോളേജ് പ്രവേശനത്തിന് തങ്ങള്ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതരഹിതരായ വിദ്യാര്ത്ഥികള് ഹര്ജി നല്കിയത്. ഇഡബ്ല്യുഎസില്പ്പെട്ട മതമില്ലാത്തവരെയും പട്ടികയില് ഉള്പ്പെടത്താന് സര്ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹര്ജിക്കാരുടെ ആവശ്യം. കേസില് ആഗസ്റ്റ് 12 വെള്ളിയാഴ്ച കോടതി വിധി പറയും.