ന്യൂഡൽഹി> കശ്മീരിൽ സൈനിക ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടന്ന് ആക്രമിക്കുകയായിരുന്നു.
ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി.