ന്യൂഡൽഹി> ബിഹാറിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ബന്ധം ഉപേക്ഷിച്ച് മഹാസഖ്യത്തിൽ ചേർന്ന നിതീഷ് കുമാർ എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ഫഗു ചൗഹാൻ ത്യവാചകം ചൊല്ലിക്കൊടുത്തു. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ബിജെപി ബന്ധം ജെഡിയു ഉപേക്ഷിച്ചതോടെയാണ് ബിഹാറിലെ എൻഡിഎ സർക്കാർ വീണത്. നിതീഷ്കുമാറിനെ രാഷ്ട്രീയമായി തളർത്താനും ജെഡിയുവിൽ പിളർപ്പുണ്ടാക്കാനും ബിജെപി നടത്തിയ ശ്രമങ്ങളാണ് എൻഡിഎ സർക്കാരിനെ തകർത്തത്. ചൊവ്വാഴ്ച ചേർന്ന ജെഡിയു ജനപ്രതിനിധികളുടെ യോഗമാണ് ബിജെപിബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.