തിരുവനന്തപുരം> മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമാക്കിയുള്ള ഉത്തരവ് കാലാവധി അവസാനിച്ചതോടെ ആറുമാസത്തേക്കുകൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി.
പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാരും ചടങ്ങുകളിൽ സംഘാടകരും സാനിറ്റൈസർ ഉറപ്പാക്കണം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.