ചെന്നൈ
ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ വനിതാ എ ടീം സ്വർണം ലക്ഷ്യമിട്ട് കുതിക്കുന്നു. ഏഴാംറൗണ്ട് പൂർത്തിയായപ്പോൾ 14 പോയിന്റായി. അസർബൈജാനെയാണ് പരാജയപ്പെടുത്തിയത്.
ബി ടീം ഗ്രീസിനോട് തോറ്റപ്പോൾ സി ടീം സ്വിറ്റ്സർലൻഡിനെ കീഴടക്കി. 12 പോയിന്റുമായി ഉക്രയ്ൻ, അർമേനിയ, ജോർജിയ ടീമുകൾ രണ്ടാമതുണ്ട്. ഇന്ത്യൻ സി ടീമിന് 11 പോയിന്റായി. ബി ടീമിന് ഒമ്പത്.
ഓപ്പൺ വിഭാഗത്തിൽ അർമേനിയ 13 പോയിന്റുമായി മുന്നിലാണ്. ഇന്ത്യ എ, ബി ടീമുകൾക്കൊപ്പം 12 പോയിന്റുമായി അമേരിക്ക, ജർമനി, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ രണ്ടാമതാണ്. ഇന്ത്യ എ ടീം സി ടീമിനെ തോൽപ്പിച്ചു. ബി ടീം ക്യൂബയെ വീഴ്ത്തി.