തിരുവനന്തപുരം> പൊന്മുടി റോഡില്‍ കമ്പിമൂട് നിന്നും പനയ പൊന്മുടിയിലേക്ക് പോകുന്ന പുതുക്കാട് എസ് സ്റ്റേറ്റിന് സമീപം റോഡില്‍ മണ്ണിടിച്ചില്‍. റോഡില്‍ മണ്ണും കല്ലും നിറഞ്ഞു. വലിയ പാറ വീണതും റോഡിന് തടസമായി. നൂറോളം പേരാണിവിടെ ലയങ്ങളില്‍ താമസിക്കുന്നത്. പൊന്മുടി പൊലീസ് സ്ഥലത്തെത്തി. ആളപായമില്ല.