ന്യൂഡല്ഹി> വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വര്ധന എന്നിവയ്ക്കെതിരെ ഡല്ഹിയില് കോണ്ഗ്രസ് പ്രതിഷേധം. പാര്ലമെന്റ് കവാടത്തില് പ്രതിഷേധിച്ച രാഹുല് ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജ്യത്തെ ഏകാധിപത്യത്തെക്കുറിച്ച് എന്താണ് പറയാന് ഉള്ളതെന്ന് രാഹുല് ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു. ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്. എതിര് ശബ്ദങ്ങളെ ഇല്ലാതാക്കാന് സര്ക്കാര് ശ്രമിക്കുന്നുവെന്നും രാഹുല്ഗാന്ധി പറഞ്ഞു.പ്രതിഷേധിച്ച ശശി തരൂര് ഉള്പ്പെടെയുള്ള എംപിമാരെയും കസ്റ്റഡിയിലെടുത്ത് നീക്കി.
കോണ്ഗ്രസ് വര്ക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) അംഗങ്ങളും മുതിര്ന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കും (പിഎം ഹൗസ് ഘരാവോ) ലോക്സഭാ, രാജ്യസഭാ എംപിമാര് പാര്ലമെന്റില് നിന്ന് രാഷ്ട്രപതി ഭവനിലേക്കുമാണ് (ചലോ രാഷ്ട്രപതി ഭവന്) പ്രതിഷേധ പ്രകടനം നടത്താന് തീരുമാനിച്ചിരുന്നത്.