കോഴിക്കോട്> പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി കോഴിക്കോട് മീഞ്ചന്തയിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ മകന് അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്.പാത്രം മുറിച്ച് മാറ്റി അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ കളിച്ചു കൊണ്ടിരിക്കെയായിരുന്ന രണ്ടുവയസുകാരന് അമര്‍നാഥിന്റെ തലയിലാണ് അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്.
തലയില്‍ പാത്രം കൂടുങ്ങിയ രണ്ടര വയസുകാരനേയും കൊണ്ട് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്നി രക്ഷാ സേനയുടെ ഓഫീസിലേക്ക് ചെന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു.ഷിയേഴ്സ് ഉപയോഗിച്ചാണ് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്.