റിലീസിന് മുന്‍പേ തന്നെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മലയാള ചലച്ചിത്രം ‘ബിയോണ്ട് ദ സവന് സീസ്’ ഓഗസ്റ്റ് 19ന് തിയേറ്ററില്‍ എത്തും. ഏറ്റവുമധികം ഡോക്ടര്‍മാര്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോര്‍ഡ് നേട്ടമാണ് അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഈ ചിത്രത്തിന് ഇടം പിടിക്കാന്‍ കാരണമായത്. ഡോക്ടര്‍ ടൈറ്റസ് പീറ്റര്‍ നിര്‍മിച്ച് പ്രതീഷ് ഉത്തമന്, ഡോക്ടര്‍ സ്മൈലി ടൈറ്റസ് എന്നിവര്‍ ചേര്‍ന്നാണ്് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
പുനര്‍ജന്മത്തിന്റെയും നിഗൂഢശക്തികളുടെയും ചിരഞ്ജീവികളുടേയും പശ്ചാത്തലത്തില്‍ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. പീറ്റര്‍ ടൈറ്റസ്, ഡോക്ടര്‍ പ്രശാന്ത് നായര്‍, ഡോക്ടര്‍ സുധീന്ദ്രന്‍, കിരണ്‍ അരവിന്ദാക്ഷന്, വേദ വൈഷ്ണവി, സാവിത്രി ശ്രീധരന്, ഡോക്ടര്‍ ഹൃദ്യ മേരി ആന്റണി, ആതിര പട്ടേല്‍, സിനോജ് വര്‍ഗീസ്, ഡോക്ടര്‍ ഗൗരി ഗോപന്, ജെറിന് ഷാജന് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഷിനൂബ് ടി ചാക്കോ ആണ് ഛായാഗ്രഹണം.
എഡിറ്റര്‍ അഖില്‍ ഏലിയാസ്.ഡോക്ടര്‍ ഉണ്ണികൃഷ്ണ വര്‍മ വരികള്‍ എഴുതി ഡോക്ടര്‍ വിമല്‍ കുമാര്‍ സംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിജയ് യേശുദാസ്, സിത്താര, ഡോക്ടര്‍ ബിനീത രഞ്ജിത്, ഡോക്ടര്‍ വിമല്‍ കുമാര്‍, ഡോക്ടര്‍ നിത സലാം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരക്കുന്നത്.