തിരുവനന്തപുരം
കിഫ്ബി പദ്ധതിയെ അംഗീകരിച്ച് സാമ്പത്തിക സഹായവുമായി കേന്ദ്രസർക്കാർ. സംസ്ഥാനത്തെ ഊർജ-, അനുബന്ധ മേഖലയിലെ കിഫ്ബി പദ്ധതികളിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ പവർ ഫിനാൻസ് കോർപറേഷ (പിഎഫ്സി ലിമിറ്റഡ്) നും സാമ്പത്തിക സഹായം ഉറപ്പാക്കും. കിഫ്ബി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതികൾക്കാകും വായ്പയും വൈജ്ഞാനിക സഹായവും നൽകുക. പിഎഫ്സി എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ഗഡാമും കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാമും ധരണപത്രം ഒപ്പുവച്ചു. നേരത്തെ കേന്ദ്ര സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനും ഊർജ മേഖലയിലെ കിഫ്ബി പദ്ധതികൾക്ക് വായ്പ പ്രഖ്യാപിച്ചിരുന്നു. പ്രസരണ പദ്ധതികൾക്ക് 2268 കോടിയാണ് അനുവദിച്ചത്.
14 പദ്ധതിക്ക് ഇതിലൂടെ ധനലഭ്യത ഉറപ്പാക്കാനാകും. നൂതന പദ്ധതിയായ ട്രാൻസ്ഗ്രിഡിന്റെ രണ്ടു പ്രവൃത്തിക്ക് പവർ സിസ്റ്റം ഡെവലപ്പ്മെന്റ് ഫണ്ടിൽനിന്ന് 400 കോടി രൂപ ഗ്രാന്റും ലഭിച്ചിരുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിടുന്നതാണ് ട്രാൻസ്ഗ്രിഡ് 2.0. ആദ്യഘട്ടം 2453 കോടിയും രണ്ടാംഘട്ടം 3414 കോടിയുമാണ് അടങ്കൽ. 2024ൽ പൂർത്തീകരണം ലക്ഷ്യമിടുന്നു. ഒന്നാംഘട്ടത്തിൽ 1589 കോടിയുടെ പ്രവൃത്തി പൂർത്തിയായി.