തിരുവനന്തപുരം > അതിതീവ്രമഴയെ തുടർന്ന് സംസ്ഥാനത്ത് കെഎസ്ഇബി, ജലസേചനവകുപ്പിനു കീഴിലായി തുറന്നിരിക്കുന്നത് 20 അണക്കെട്ട്. കെഎസ്ഇബിക്കു കീഴിൽ ഏഴും ജലസേചനവകുപ്പിന് കീഴിൽ 13ഉം ആണ് തുറന്നത്. വൈദ്യുതോൽപ്പാദനവും ഉയർന്ന തോതിൽ തുടരുന്നു. കെഎസ്ഇബിയുടെ കീഴിലുള്ള അണക്കെട്ടിലായി സംഭരണശേഷിയുടെ 72 ശതമാനം വെള്ളമുണ്ട്.
കുണ്ടള, പൊൻമുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, മൂഴിയാർ, പെരിങ്ങൽകുത്ത്, ഷോളയാർ, മലങ്കര, നെയ്യാർ, ശിരുവാണി, കുറ്റ്യാടി, കാരാപ്പുഴ, കല്ലട, കാഞ്ഞിരപ്പുഴ, ചിമ്മണി, മീങ്കര, പൊന്മുടി, ചുള്ളിയാർ, പീച്ചി, മംഗലം അണക്കെട്ടുകളിൽനിന്നും മണിയാർ, ഭൂതത്താൻകെട്ട്, പഴശി ബാരേജുകളിൽനിന്നും മൂലത്തറ റഗുലേറ്ററിൽനിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.