കക്കോടി> ദുബായിലെ ഫ്ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹനൂസ് പോക്സോ കേസില്‍ റിമാന്‍ഡില്‍. വിവാഹ സമയത്ത് റിഫക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോട് നിന്ന് മെഹനൂപിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹനൂസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് അറസ്റ്റും റിമാന്ഡ്യും. കാക്കൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.