വെള്ളരിക്കുണ്ട്> കൂരാംകുണ്ടിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട റിട്ട. അധ്യാപികയുടെ മൃതദേഹം കണ്ടുകിട്ടി. കുരാംകുണ്ടിലെ കളത്തിൽ രവീന്ദ്രന്റെ ഭാര്യ ലത(55)യുടെ മൃതദേഹമാണ് പ്ലാച്ചിക്കര വനത്തിലൂടെ ഒഴുക്കുന്ന തോടിൽ നിന്ന് കണ്ടുകിട്ടിയത്.
വ്യാഴം രാവിലെ എട്ട് മുതൽ പെരിങ്ങോത്ത് നിന്ന് വന്ന അഗ്നിരക്ഷിസേനയും , നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ പകൽ 11ഓടെയാണ് മൃതദേഹം ലഭിച്ചത്. ബുധൻ രാവിലെ 9.30ഓടെയാണ് ഇവരെ വീടിന് സമീപത്തെ തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായത്. വെള്ളരിക്കുണ്ട് പൊലീസും, പെരിങ്ങോം ഫയർഫോഴ്സും, നാട്ടുകാരും സംയുക്തമായി കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു