പാലക്കാട് > തമിഴ്നാട് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 832.2 ഘനയടി വെള്ളമാണ് ആളിയാറിൽനിന്ന് തുറന്ന് വിട്ടിട്ടുള്ളത്. മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ട്. ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും കലക്ടർ അറിയിച്ചു.