ന്യൂഡൽഹി > വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഈടാക്കാവുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ ഉയർന്ന പരിധി സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ട് വരണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇപ്പോഴത്തെ അമിതമായ നിരക്ക് വര്‍ധനവ് കാരണം നാട്ടിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. 300 മുതൽ 600 ശതമാനം വരെയാണ് നിരക്ക് വർധന. കേന്ദ്രം ഉടൻ വിഷയത്തിൽ ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.