ബര്‍മിങ്ങാം> ലോണ്‍ ബൗള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടിയിരിക്കുന്നത് . ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമെഡല്‍ നേട്ടവുമായാണ് ചരിത്രത്തില്‍ ഇടംനേടിയത്. 17-10 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ ജയം. ലോണ്‍ ബൗള്‍സിലെ സ്വര്‍ണത്തോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം നാലായി.
ലോംഗ് ജമ്പില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ പ്രവേശിച്ചു. ആദ്യ ചാട്ടത്തില്‍ തന്നെ 8.05 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ഗ്രൂപ്പില്‍ 8 മീറ്റര്‍ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കര്‍. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് 23 വയസുകാരനായ മലയാളി താരം.