സേനാപുരി (കർണാടക) > കൊങ്കൺ പാതയിൽ മുരിടേശ്വറിനും ഭട്കലിനുമിടയിൽ മണ്ണിടിഞ്ഞ് ട്രയിൻ ഗതാഗതം താറുമാറായി. ചൊവ്വ രാവിലെ എട്ട് മണിയോടെയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞത്. ഏതാനും സര്വീസുകള് റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കണ് റെയില്വേ അറിയിച്ചു. മഡ്ഗാവ് ജങ്ഷന് മംഗളൂരു സെന്ട്രല് സ്പെഷല് ട്രെയിനാണ് റദ്ദാക്കിയത്. മംഗളൂരു സെന്ട്രല് – മഡ്ഗാവ് ജങ്ഷന് സ്പെഷല് ട്രെയിന് ഉഡുപ്പിയില് സര്വീസ് അവസാനിപ്പിച്ചു.
തിരുവനന്തപുരം വെരാ വെൽ, ലോകമാന്യതിലക് കൊച്ചുവേളി, കാർവാർ- യശ്വന്ത്പൂർ, ബംഗളൂരു കാർവാർ, എറണാകുളം പൂന പൂർണ എക്സ്പ്രസ്, തിരുനൽവേലി- ഹംസഫർ എക്സ്പ്രസ് എന്നി ടെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നാല് മണിക്കൂറിലോറെ പിടിച്ചിട്ടു. കേരളത്തിൽ നിന്നുള്ള മൂകാംബികയിലേക്കുളള 150 ലേറെ യാത്രക്കാരെ സേനാപുര സ്റ്റേഷനിൽ നിന്നും വിവിധ വാഹനങ്ങളിൽ കയറ്റിവിട്ടു.
Regulation, Short – Termination & Cancellation of Trains @RailMinIndia @Central_Railway @GMSRailway @SWRRLY @WesternRly pic.twitter.com/08r84mYilU
— Konkan Railway (@KonkanRailway) August 2, 2022