ബർമിങ്ഹാം
കോമൺവെൽത്ത് ഗെയിംസ് ലോൺ ബൗൾസിൽ ഇന്ത്യക്ക് ചരിത്രനേട്ടം. ആദ്യമായി ഇന്ത്യ ഈയിനത്തിൽ ഫെെനലിൽ കടന്നു. മെഡലും ഉറപ്പാക്കി. വനിതാ ഫോറിലാണ് നേട്ടം. ലവ്-ലി ചൗബെ, പിങ്കി, നയൻമോണി സൈകിയ, രുപറാണി ടിർകെ എന്നിവരാണ് ടീമിൽ.
ന്യൂസിലൻഡിനെ 16–13ന് തോൽപ്പിച്ചായിരുന്നു ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. ദക്ഷിണാഫ്രിക്കയുമായാണ് ഫെെനൽ. ന്യൂസിലൻഡിനെതിരെ ഒരുഘട്ടത്തിൽ 12–13ന് പിന്നിലായിരുന്നു ഇന്ത്യ. പിങ്കിയും സൈകിയയും ചേർന്നാണ് തിരികെ കൊണ്ടുവന്നത്. ടിർക്കെയുടെ അവസാന ശ്രമത്തിൽ നാല് പോയിന്റ് നേടി ഇന്ത്യ മെഡൽ ഉറപ്പിക്കുകയും ചെയ്തു.