ബംഗളൂരു
ആയിരം മോദിമാര്‍ വന്നാലും കർണാടകത്തിൽ ‘യോഗി മോഡൽ’ നടക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിക്കുന്ന യോഗി മോഡൽ കര്‍ണാടകത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യാഴാഴ്ച പറഞ്ഞിരുന്നു.