ഭോപ്പാല്‍ > മധ്യപ്രദേശിലെ ദാമോയില്‍ കിണറില്‍ നിന്നുള്ള മലിനജലം കുടിച്ച് രണ്ട് പേര് മരിച്ചു. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. കേന്ദ്രജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലാണ് മലിനജലം കുടിച്ച് സാധാരണക്കാര്‍ മരിക്കുന്ന സാഹചര്യമുണ്ടായത്.