കൊച്ചി> വരവിൽക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച സംഭവത്തിൽ അസിസ്റ്റന്റ് എക്സൈസ് കമീഷണർ മൂക്കന്നൂർ പുതുശേരിയിൽ പി എൽ ജോസിനെതിരെ (55) വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. 2011 ജനുവരി ഒന്നുമുതൽ 2021 മാർച്ച് 31 വരെ കാലയളവിൽ 25,90,526 രൂപ വരവിൽക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിൽ വിജിലൻസ് എറണാകുളം സ്പെഷ്യൽ സെല്ലിന്റെതാണ് നടപടി.
ജോസിന്റെ പറമ്പയത്തെ വീട്ടിലും എറണാകുളത്തെ ഓഫീസിലും പരിശോധിച്ച് അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 41 രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. വിജിലൻസ് എസ്പി വി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.