Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും; ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച നടപടികള്‍ക്ക് അംഗീകാരം

by News Desk
July 27, 2022
in KERALA
0
ജനവാസ-മേഖലകള്‍-പൂര്‍ണ്ണമായും-ഒഴിവാക്കും;-ഇക്കോ-സെന്‍സിറ്റീവ്-സോണ്‍-സംബന്ധിച്ച-നടപടികള്‍ക്ക്-അംഗീകാരം
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും ഇക്കോ സെന്സിറ്റീവ് സോണ് നിശ്ചയിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള് അംഗീകരിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള് ഉള്പ്പെടുത്തി കേന്ദ്രസര്ക്കാര് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില് ലഭിച്ച ആക്ഷേപങ്ങള് പരിഗണിച്ച് ജനവാസ മേഖലകള് പൂര്ണ്ണമായും കൃഷിയിടങ്ങളും സര്ക്കാര് / അര്ദ്ധസര്ക്കാര് / പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം – വന്യജീവി വകുപ്പ് കേന്ദ്രസര്ക്കാരിന് സമര്പ്പിച്ച നടപടികള് അംഗീകരിച്ചു.

മറ്റ് തീരുമാനങ്ങൾ:

സ്വാതന്ത്ര്യദിനാഘോഷത്തില് അഭിവാദ്യം സ്വീകരിക്കും

2022 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളില് മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോര്ജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി.എന് വാസവന് (കോട്ടയം), റോഷി അഗസ്റ്റിന് (ഇടുക്കി) പി. രാജീവ് (എറണാകുളം), കെ. രാധാകൃഷ്ണന് (തൃശ്ശൂര്), കെ. കൃഷ്ണന്കുട്ടി (പാലക്കാട്), വി. അബ്ദുറഹ്മാന് (മലപ്പുറം), അഡ്വ. പി.എ. മുഹമ്മദ് റിയാസ് (കോഴിക്കോട്), എ.കെ. ശശീന്ദ്രന് (വയനാട്), എം.വി. ഗോവിന്ദന് മാസ്റ്റര് (കണ്ണൂര്), അഹമ്മദ് ദേവര്കോവില് (കാസര്ഗോഡ്) എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.

പിണറായി വിദ്യാഭ്യാസ സമുച്ചയത്തിന് ഭരണാനുമതി

പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയം കിഫ്ബി ധനസഹായത്തോടെ നിര്മ്മിക്കുന്നതിന് ഭരണാനുമതി നല്കി. 12.93 ഏക്കര് സ്ഥലത്ത് ഐ.എച്ച്.ആര്.ഡി.യുടെ ഏകോപന ചുമതലയിലാണ് ഇത് നിര്മ്മിക്കുക. നിലവിലുള്ള മാനദണ്ഡങ്ങള് അനുസരിച്ച് കേരള സ്റ്റേറ്റ് ഇന്ഫര്മേഷന് ടെക്നോളജി ഇന്ഫ്രാസ്ട്രക്ചര് ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്)നെ പദ്ധതിയുടെ നിര്മ്മാണ പ്രവൃത്തികള്ക്കായുള്ള സ്പെഷ്യല് പര്പ്പസ് വെഹിക്കിളായി ചുമതലപ്പെടുത്തും.

താൽക്കാലിക തസ്തിക

04.02.2022 ലെ ഉത്തരവ് പ്രകാരം ആരംഭിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതികളില് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര്മാരുടെ 28 താത്ക്കാലിക തസ്തിക സൃഷ്ടിക്കും.

കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില് കരാര് അടിസ്ഥാനത്തില് ജി.ഐ.എസ്. വിദഗ്ധന്റെ തസ്തിക സൃഷ്ടിക്കും.

ആനുകൂല്യങ്ങള്

കേരള വനിതാ കമ്മീഷനിലെ 9 സ്ഥിരം ജീവനക്കാരുടെയും 5 കോ-ടെര്മിനസ് ജീവനക്കാരുടെയും ശമ്പള സ്കെയിലും ആനുകൂല്യങ്ങളും 01.07.2019 മുതല് പ്രാബല്യത്തില് പരിഷ്ക്കരിക്കുന്നതിന് അനുമതി നല്കും.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡിലെ ജീവനക്കാര്ക്ക് 01.07.2019 മുതല് മുന്കാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിലെ ആനുകൂല്യങ്ങള് അനുവദിക്കും.

ധനസഹായം

തൃശ്ശൂര് ഗുരുവായൂര് വില്ലേജില് പാലയൂര് കഴുത്താക്കല് കെട്ടില് മുങ്ങിമരിച്ച മനയപറമ്പില് ഷനാദിന്റെ മകന് വരുണ്, സുനിലിന്റെ മകന് സൂര്യ, മുഹമ്മദിന്റെ മകന് മുഹസിന് എന്നിവരുടെ കുടുംബങ്ങള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും നേരത്തെ അനുവദിച്ച തുകയ്ക്കു പുറമെ ഒരു ലക്ഷം രൂപ വീതം അനുവദിക്കാന് തീരുമാനിച്ചു.

വിമുക്തഭടന്മാരുടെ സര്ട്ടിഫിക്കറ്റ് അംഗീകരിക്കും

എസ്.എസ്.എല്.സി പാസ്സായത് അയോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിലെ നിയമനത്തിന് ആര്മി മെട്രിക്കുലേഷന് സര്ട്ടിഫിക്കറ്റ് (ഇന്ത്യന് ആര്മി സ്പെഷ്യല് സര്ട്ടിഫിക്കറ്റ് ഓഫ് എജ്യൂക്കേഷന്) അല്ലെങ്കില് നാവിക / വ്യോമസേന നല്കുന്ന തദനുരൂപമായ സര്ട്ടിഫിക്കറ്റ് നേടിയിട്ടുള്ള വിമുക്ത ഭടന്മാര് അര്ഹരാണെന്ന് ഉത്തരവ് പുറപ്പെടുവിക്കാന് തീരുമാനിച്ചു.

മുദ്രവില ഒഴിവാക്കും

ചിറ്റിലപ്പിള്ളി ഭവനപദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ 1,000 ഗുണഭോക്താക്കള് വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് വേണ്ടിവരുന്ന മുദ്രവിലയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി നല്കും.

എ.എഫ്.ഡിയില് നിന്ന് ധനസഹായം സ്വീകരിക്കും

റി-ബില്ഡ് കേരള ഇന്ഷ്യേറ്റീവിന്റെ കീഴില് പ്രോഗ്രാം ഫോര് റിസള്ട്ട്സ് രീതിയില് നടപ്പാക്കുന്ന റസീലിയന്റ് കേരള ഡവലപ്പ്മെന്റ് പ്രോഗ്രാമിനായി കോഫിനാന്സ് വ്യവസ്ഥയില് 100 ദശലക്ഷം യൂറോ സഹായം ഫ്രഞ്ച് ബാങ്കായ എ.എഫ്.ഡിയില് നിന്നും സ്വീകരിക്കുന്നതിന് അംഗീകാരം നല്കും. ഇതിനുള്ള കരാര് ഒപ്പുവയ്ക്കുന്നതിന് ആര്.കെ.ഐ. ആഡീഷണല് ചീഫ് സെക്രട്ടറി & സി.ഇ.ഒ.യെ ചുമതലപ്പെടുത്തും.

Previous Post

സിൽവർ ലൈൻ: കേന്ദ്രം അനുമതി ലഭ്യമാക്കണം–മുഖ്യമന്ത്രി

Next Post

ജിഎസ്ടി വകുപ്പ് പുനഃസംഘടനയ്ക്ക് മന്ത്രിസഭാ അംഗീകാരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജിഎസ്ടി-വകുപ്പ്-പുനഃസംഘടനയ്ക്ക്-മന്ത്രിസഭാ-അംഗീകാരം

ജിഎസ്ടി വകുപ്പ് പുനഃസംഘടനയ്ക്ക് മന്ത്രിസഭാ അംഗീകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.