കൊച്ചി> സിൽവർലൈൻ പദ്ധതി നല്ല പദ്ധതിയാണ് എന്നാൽ, കോടതി പറഞ്ഞത് സംസ്ഥാന സർക്കാർ ആദ്യംതന്നെ പരിഗണിക്കണമായിരുന്നുവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പദ്ധതി നടപ്പാക്കാൻ ആളുകളെ വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രസർക്കാർ കൈകഴുകുകയാണെന്നും പദ്ധതിയുടെ സർവേയും സ്ഥലമെടുപ്പും ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശിച്ചു.
സാമൂഹികാഘാതപഠനവും ജില്ലാ ടാഗിങ് സർവേയുമായി സർക്കാർ മുന്നോട്ടുപോകുകയാണോ എന്നും സാമൂഹികാഘാതപഠനത്തിന്റെ തൽസ്ഥിതി എന്താണെന്നും കോടതി ചോദിച്ചു. തൽസ്ഥിതി ബോധിപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം സർക്കാർ ആവശ്യപ്പെട്ടു.
വിവിധ ജില്ലകളിൽ വിവിധ രീതിയിലാണ് സർവേ നടത്തിയതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി അടുത്തമാസം പരിഗണിക്കാനായി മാറ്റി.
സർവേക്കല്ലുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ പറഞ്ഞത് കോടതി രേഖപ്പെടുത്തി.