ന്യൂഡൽഹി
ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ശബ്ദമുയർത്തിയ 19 എംപിമാരെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിലൂടെ വെളിവാകുന്നത് കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ഭീരുത്വമാണെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം പറഞ്ഞു. സർക്കാരിന് കേൾക്കാൻ താൽപ്പര്യമില്ലാത്ത ഒരു വാക്കും ഉച്ചരിക്കാൻ എംപിമാർക്ക് അനുമതിയില്ലാതായി. ഈ ജനാധിപത്യ ധ്വംസനതിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കും.–-എളമരം കരീം പറഞ്ഞു.