ഒറിഗോൺ
ലോക അത്ലറ്റിക്സ് റിലേയിൽ അമേരിക്കൻ ആധിപത്യം. പുരുഷ–-വനിതാ 4×400 മീറ്റർ റിലേയിൽ സ്വർണം നേടി. 4×100 മീറ്റർ റിലേയിൽ വനിതകളിൽ ചാമ്പ്യൻമാരായ അമേരിക്ക പുരുഷൻമാരിൽ വെള്ളിയും നേടിയിരുന്നു. 4×400 മീറ്ററിൽ പുരുഷൻമാർ 11–-ാംതവണയാണ് ഒന്നാമതെത്തുന്നത്. എലിയ ഗോഡ്വിൻ, മൈക്കേൽ നൊർമാൻ, ബ്രൈസ് ഡഡ്മൊൺ, ചാമ്പ്യൻ അലിസൺ എന്നിവർ ഉൾപ്പെട്ട ടീം 2:56.17 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ജമൈക്ക (2:58.58) വെള്ളി കുറിച്ചു.
വനിതകളിൽ 3:17.79 സെക്കൻഡിലാണ് മുന്നേറിയത്. തലീത ഡിഗസ്, എബി സ്റ്റെയ്നർ, ബ്രിട്ടൻ വിൽസൺ, സിഡ്നി മക്ലാഫ്ലിൻ എന്നിവരായിരുന്നു ടീമിൽ. ജമൈക്ക 3:20.74 സെക്കൻഡിൽ രണ്ടാമതെത്തി. അവസാനദിനവും അമേരിക്കയ്ക്കായിരുന്നു കുതിപ്പ്. 13 സ്വർണമുൾപ്പെടെ 33 മെഡലുകൾ നേടി അവർ കിരീടം നിലനിർത്തി. നാല് സ്വർണവുമായി എത്യോപ്യ രണ്ടാമതും രണ്ട് സ്വർണമുള്ള ജമെെക്ക മൂന്നാമതുമായി. ഒരു വെള്ളി നേടിയ ഇന്ത്യ 33–-ാംസ്ഥാനത്താണ്.