മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ്സുകാർ വിമാനത്തിനകത്ത് പ്രശ്നമുണ്ടാക്കിയതും ജയരാജൻ കായികമായി അവരെ നേരിട്ടതും സിവിൽ ഏവിയേഷൻ നിയമങ്ങൾ പ്രകാരം തെറ്റാണ്. ശിക്ഷാർഹമായ തെറ്റാണ് ഇരുവരും ചെയ്തിരിക്കുന്നത്. അത്ര നിസ്സാരമായി ഇത്തരം കേസുകളിൽ നിന്ന് ഊരിപ്പോരാനാകില്ല.