ന്യൂഡൽഹി> ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച നാല് എംപിമാർക്ക് സസ്പെൻഷൻ. ടി എൻ പ്രതാപൻ, രമ്യഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരെയാണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്. സഭാസമ്മേളനം കഴിയുംവരെയാണ് സസ്പെൻഷൻ.
ജി എസ് ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.