റായ്പൂര്‍> ട്രാഫിക് ഡ്യൂട്ടിക്കിടെ റോഡില്‍ നിന്ന് ലഭിച്ച 45 ലക്ഷം രൂപ അടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ട്രാഫിക് പൊലീസ് ഉദ്യോസ്ഥൻ മാതൃകയായി. ഛത്തിസ്ഗഢിലെ റായിപൂരിലാണ് സംഭവം. നവ റായ്പുരിലെ ട്രാഫിക് കോൺസ്റ്റബിൾ നിലംബർ സിൻഹയാണ് വഴിയിൽ നിന്ന് കിട്ടിയ ലക്ഷങ്ങൾ അടങ്ങിയ ബാഗ് സ്റ്റേഷനിൽ കൈമാറിയത്.
നവ റായ്പൂരിലെ കായബന്ധ പോസ്റ്റിലെ ഡ്യൂട്ടിക്കിടെയാണ് നിലംബർ സിൻഹയ്ക്ക് ബാഗ് ലഭിച്ചത്. ബാഗിൽ 2000ന്റെയും 500ന്റെയും നോട്ടുകള്‍ കണ്ടതോടെ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ബാഗ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സിന്‍ഹയുടെ സത്യസന്ധതയ്ക്ക് മേലുദ്യോഗസ്ഥർ പാരിതോഷികം പ്രഖ്യാപിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.