ന്യൂഡൽഹി> ഡൽഹിയിൽ ഒരാൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ മുപ്പത്തിയൊന്നുകാരന് വിദേശയാത്രാ പശ്ചാത്തലമില്ല. ഇയാളെ മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇതോടെ രാജ്യത്ത് മങ്കിപോക്സ് ബാധിതരുടെ എണ്ണം നാലായി. കേരളത്തിലാണ് മറ്റ് മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തത്.