തിരുവനന്തപുരം
എ കെ ജി സെന്ററിന് ബോംബെറിഞ്ഞ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. നിലവിൽ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.ജൂൺ 30നു രാത്രിയാണ് എ കെ ജി സെന്ററിനുനേരെ ആക്രമണമുണ്ടായത്.
സ്കൂട്ടറിൽ എത്തിയയാൾ ബോംബെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു. സിസിടിവി അടക്കമുള്ളവ പരിശോധിച്ച് പ്രതിക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട് പൊലീസ് മേധാവി ഉത്തരവിറക്കിയത്.