കാസർകോട്> മടിക്കൈ പെറളത്തെ വെള്ളച്ചിയമ്മ (80) അന്തരിച്ചു. പരേതനായ കാനായി കൊട്ടനാണ് ഭർത്താവ്. മക്കൾ: മീനാക്ഷി (ചെരളം), കല്യാണി (കാത്തിരപ്പൊയിൽ), ബാലകൃഷ്ണൻ (സിപിഐ എം കറുക വളപ്പ് ബ്രാഞ്ച് സെക്രട്ടറി), രവീന്ദ്രൻ (മടിക്കൈ സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരൻ, സിപിഐഎം മടി കൈ ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം), സുരേന്ദ്രൻ മടിക്കൈ ( ഫോട്ടോഗ്രാഫർ ദേശാഭിമാനി ബ്യൂറോ കാസർകോട്), പരേതനായ നാരായണൻ.
മരുമക്കൾ: കുമാരൻ (ചെരളം), കൃഷ്ണൻ (തണ്ണീർ പന്തൽ), സുനിത (ആലയി), വിദ്യ (കൊവ്വൽ പള്ളി), ഷിബ (മടിക്കൈ പഞ്ചായത്ത് സിഡിഎസ് അക്കൗണ്ടന്റ്, സിപിഐ എം മടിക്കൈ ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം), ലൈല (സർക്കാരി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, മാധവി, അമ്പാടി, ജാനകി പരേതരായ അമ്മിണി, അപ്പ, കാരിച്ചി.