റാഞ്ചി> പ്രത്യേക അജണ്ടകൾ വെച്ചുനടക്കുന്ന മാധ്യമ വിചാരണകൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. മാധ്യമങ്ങൾ കംഗാരു കോടതികളായി മാറുന്നുവെന്നും മാധ്യമങ്ങളുടെ ഇത്തരം പെരുമാറ്റം ജനാധിപത്യത്തെ പിന്നോട്ടടിക്കുമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ്ബി സിന്‍ഹ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്പ്പിക്കാന് ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ നിശ്ചിത അജണ്ട വെച്ച് മാധ്യമങ്ങൾ നടത്തുന്ന ചര്‍ച്ചകൾ ജഡ്ജിമാരെ കൂടുതൽ സമ്മർദത്തിലാക്കുന്നു. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് ശക്തമായ നിയന്ത്രണം വേണമെന്ന ആവശ്യം ഉയരുകയാണ്. അതിര്‍വരമ്പുകള്‍ കടന്ന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ പ്രേരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.